Message
'പുതിയ കാലം: പുതിയ വിചാരം' എന്ന പ്രമേയവുമായി മുസ്‌ലിം യൂത്ത്ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി യുടെ " ചിറക് " സംഘടനാ ശാക്തീകരണ കാമ്പയിനിന്റെ നാലാം ഘട്ടമായ യൂണിറ്റ് സംഗമങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
സംഘടനകളുടെ യാത്രകളെല്ലാം തെരുവിന്റെ ആഘോഷങ്ങളിലാണ് നിറഞ്ഞ് കണ്ടത്. എന്നാൽ, ജില്ലാ മുസ്‌ലിം യുത്ത്ലീഗിന്റെ സംവേദന യാത്ര ശാഖാ ഭാരവാഹികളുടെ ഹൃദയം തൊട്ടാണ് ആരംഭിച്ചത്.
നീണ്ട നിദ്രയോടും ഭ്രാന്തമായ ഉണർവിനോടും യുദ്ധം ചെയ്യേണ്ട ഒരു കാലത്ത് അറിയാനും അറിയിക്കാനുമായി ഒരു യാത്ര.... ആറായിരത്തോളം പഞ്ചായത്ത്,ശാഖാ ഭാരവാഹികളെ ഈ യാത്രയിൽ നേരിട്ട് കണ്ട് സംഘടനാ ചർച്ച നടത്തി ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പുതിയ ചരിത്രം തീർക്കുകയാണ് നമ്മളൊന്നിച്ച്....

നിലം ഉഴുതു മറിച്ച് കളകളെ മാറ്റി കൃഷിക്ക് പാകമായ മണ്ണിലേക്ക് ഇനി നമുക്ക് പുതിയ വിത്തെറിയണം. തിന്മകൾക്ക് വേഗത വർദ്ധിച്ച കാലമാണിത്. ഇവിടെ ജീവിക്കാൻ അതീവ ജാഗ്രത അനിവാര്യമാണ്. കാലത്തിന്റെ ഏതു വെല്ലുവിളികളെയും നേരിടാൻ നിങ്ങൾ പ്രാപ്തരാകണം. അതിനായ് നമ്മുടെ സംഘടനയെ സമ്പന്നമാക്കണം . അകത്തേക്കും പുറത്തേക്കും കണ്ണുകളയച്ച് കുതിച്ചു പായുന്ന പുതിയ കാലത്തോട് സംവധിക്കാൻ നമുക്ക് കഴിയണം. ഈ യാത്രയുടെ സന്ദേശം ജില്ല മുഴുവൻ പരന്നൊഴുകട്ടെ.... അതിനായി നമ്മൾ ചിറക് വിരിക്കുകയാണ്... 2021 ജനുവരി 23 ന് നടക്കുന്ന മുസ് ലിം യൂത്ത് ലീഗ് മുണ്ടിതൊടിക യൂണിറ്റ് സംഗമത്തിലേക്ക് ഏവരേയും ഹൃദ്യമായി ക്ഷണിക്കുകയാണ്...
✍️ പി.പി.നിസാം
ജന:സെക്രട്ടറി